Friday, August 6, 2010

നിവേദനം

മായികമാമീ അക്ഷരലോകത്തിന്‍
മായാപ്രപഞ്ചത്തില്‍പിച്ചവെച്ചിടുമീ
ചെറുപൈതലിന്‍ കാലിടറാതെയീ
ഉഷരഭൂവില്‍ കൈപിടിച്ചെന്നും നീ
നേരെ നയിച്ചീടണം മഹാപ്രഭോ

പാലാഴിപോലെന്‍റെ മുന്നിലെന്നും
ആര്‍ത്തലച്ചീടും നിന്‍ കാരുണ്യ
പാരാവാരാമാവോളം നുകരുവാന്‍
ഭാഗ്യമുണ്ടാവണം
മായാമേഘങ്ങളില്‍ ഒളിപ്പിച്ച
നിന്‍ വിശ്വരുപത്തെയാവോളം
ദര്‍ശിക്കാനെന്നുമെന്നിലറിവു
നിറക്കണേ ജഗത്നിയന്താവേ
കനലു പോലെന്നില്‍ ജ്വലിക്കുമെന്‍
പാപഭാരത്തിന്‍ ചുടിലുരുകുമെന്‍
മനസ്സില്‍ ഭക്തി തന്‍ കുളിര് നിറക്കണേ
പവനപുരാധീശ്വര വാസുദേവാ...

No comments:

Post a Comment